കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍

0
40

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠി സന്ദര്‍ശിക്കും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലത്തിലെത്തുന്നത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് രാഹുലിന്റെ ശ്രമം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് സുരക്ഷിതമായ അവസ്ഥയല്ല നിലവില്‍, അതുകൊണ്ടുതന്നെ ശക്തമായ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അവിടെ കാഴ്ചവെയ്ക്കേണ്ടതുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ അമേഠിയിലെത്തുന്നത്. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പ് നല്‍കും. കൂടാതെ രാഹുല്‍ ഹനുമാന്‍ മന്ദിറും സന്ദര്‍ശിക്കും.