ന്യൂസ് ഫീഡില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച ഫെയ്‌സ്ബുക്കിന് 2300 കോടി ഡോളര്‍ നഷ്ടം

0
47

പൊതുസ്വഭാവമുള്ള പോസ്റ്റുകളേക്കാള്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി ന്യൂസ് ഫീഡില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച ഫെയ്‌സ്ബുക്കിന് 2300 കോടി ഡോളര്‍ (ഏകദേശം 14,584 കോടി രൂപ) നഷ്ടം.

ഫെയ്സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്. സക്കര്‍ബര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ അഭിപ്രായം മാനിച്ചാണ് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ ഉപയോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയാ ഇടപെടല്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനായി ഫെയ്‌സ്ബുക്കില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം ഇടിവാണ് ഫെയ്ബുക്കിനുണ്ടായത്.

ഇത് തുടര്‍ന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മാസങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്കിന്റെ സാമ്പത്തിക നിലയില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടാതെ സക്കര്‍ ബര്‍ഗിന്റെ സ്വന്തം വരുമാനത്തില്‍ 330 കോടി ഡോളര്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.