പുതിയ ചിത്രത്തിനായി നാഗാര്‍ജുനയും ധനുഷും ഒന്നിക്കുന്നു

0
44

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും തമിഴ് താരം ധനുഷും പുതിയ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ഇരുവരുമെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് , തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രമൊരുക്കുന്നത്. സംവിധായകനാരായിരിക്കുമെന്നും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയായിരിക്കുമെന്നും തുടങ്ങിയ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

മുന്‍പ് മറ്റൊരു തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയോടൊപ്പം ഊപ്പിരി എന്ന ചിത്രത്തില്‍ നാഗാര്‍ജുന പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം തോഴ എന്ന പേരില്‍ തമിഴിലെത്തിയപ്പോള്‍ തമിഴ്‌പ്രേക്ഷകരില്‍ നിന്നു മികച്ച സ്വീകരണമാണ് ലഭിച്ചത്