പ്രവീണ്‍ തൊഗാന്ധിയയെ അവശ നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തി

0
46

അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് തൊഗാന്ധിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിന് അടുത്ത് കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അദ്ദേഹം അവശ നിലയില്‍ ആവാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രവീണ്‍ തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു പ്രവര്‍ത്തകരുടെ പരാതി. തൊഗാഡിയയെ കാണാനില്ലെന്നും കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും നടന്നു.

അറുപത്തിരണ്ടുകാരനായ തൊഗാഡിയയെ ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സോല സ്റ്റേഷനില്‍ നിന്ന് പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.തൊഗാഡിയ അറസ്റ്റിലാണെന്നത് വെറും അഭ്യൂഹമാണെന്നും ഭരത്പുര്‍ റേഞ്ച് ഐജി അലോക് കുമാര്‍ വസിഷ്ഠ നേരത്തെ വ്യക്തമാക്കിയിരുന്നു.