ബാഗ്ദാദിലെ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു

0
54

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. തൊണ്ണൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ബഗ്ദാദിലെ തയ്യറന്‍ ചത്വരത്തില്‍ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ബഗ്ദാദിലുള്ള തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് തയ്യറന്‍ ചത്വരം. ദിവസ ജോലിക്കാര്‍ ഒത്തുകൂടുന്ന സ്ഥലമാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.