മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്തകൾ അറിയില്ലെന്ന് കോവൂർ കുഞ്ഞുമോൻ

0
54

തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്നതു സംബന്ധിച്ച വാർത്തകൾ നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഇതുമായി ബന്ധപ്പെട്ട് എൻസിപി നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തകളിൽ നിന്നാണ് താൻ ഇക്കാര്യമറിഞ്ഞതെന്നും കോവൂർ വ്യക്തമാക്കി.

അതെ സമയം മന്ത്രിസ്ഥാനത്തിനു വേണ്ടി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നാണംകെട്ട നീക്കങ്ങളാണു നടത്തുന്നതെന്ന് ആര്‍എസ്പി (ലെനിസ്റ്റ്) നേതാക്കള്‍. ഏതെങ്കിലും പാര്‍ട്ടിയുമായി കുഞ്ഞുമോന്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ആര്‍എസ്പി(ലെനിനിസ്റ്റ്)ക്കു ബന്ധമില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍, സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.