ലോയയുടെ മരണം: കൊല്ലപ്പെട്ടത് തന്നെയെന്ന് അമ്മാവന്‍

0
43

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മകന്‍ അനൂജ് ലോയയുടെ അഭിപ്രായപ്രകടനങ്ങളെ തള്ളി അമ്മാവന്‍ ശ്രീനിവാസ ലോയ.പിതാവിന്റെ മരണത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്നും തനിക്കും കുടുംബാംഗങ്ങള്‍ക്കും സംശയങ്ങളൊന്നുമില്ലെന്നും ഇന്നലെ അനൂജ്് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനകളെയാണ് ഇപ്പോള്‍ അമ്മാവന്‍ എതിര്‍ത്തിരിക്കുന്നത്.‘കാരവൻ’ മാസികയോടായിരുന്നു ശ്രീനിവാസിന്റെ വെളിപ്പെടുത്തൽ.
നേരത്തേ ഇതേ മാസികയ്ക്ക് ലോയയുടെ സഹോദരി നൽകിയ അഭിമുഖമാണ് വിവാദമായത്. ലോയയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നായിരുന്നു അന്ന് സഹോദരി പറഞ്ഞത്. സംശയാസ്പദമായ പല കാര്യങ്ങളും പുറംലോകത്തെത്തിയതും അങ്ങനെയായിരുന്നു. ഇക്കാര്യം അതിനു പിന്നാലെത്തന്നെ അനുജ് നിഷേധിച്ചു. ലോയയ്ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തരും സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു വെളിപ്പെടുത്തി.

ജസ്റ്റിസ് ബ്രിജിമോഹന്‍ ലോയയുടെ മരണത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്നും ശ്രീനിവാസ ലോയ അഭിപ്രായപ്പെട്ടു. ബന്ധുവായതുകൊണ്ടു മാത്രമല്ല, ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ എന്നോട് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍പോലും എനിക്ക് ഇതു തന്നെയേ പറയാനുള്ളുവെന്നും ശ്രീനിവാസ ലോയ അഭിപ്രായപ്പെട്ടു.