വസ്ത്രധാരണമാണ് സ്ത്രീയുടെ നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു പ്രദര്‍ശനം

0
74

ലൈംഗികപീഡനങ്ങള്‍ക്ക് പിന്നിലെ കാരണമെന്ത് എന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും സ്ത്രീകളുടെ വസ്ത്രധാരണത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് വളരെ വസ്തുതാ വിരുദ്ധമായ ധാരണയാണെങ്കിലും പുരുഷാധിപത്യമുള്ള സമൂഹം അങ്ങനെ മാത്രമേ ചിന്തിക്കാറുള്ളൂ. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. ആക്രമണത്തില്‍ നിന്ന് ജീവിതത്തിലേക്ക് എത്തുന്നവര്‍ ഇരയാവുന്ന, കൂടുതല്‍ മാനസിക പീഡകള്‍ നല്‍കുന്ന ഒരു രാജ്യം തന്നെയാണ് ഇന്ത്യ. എന്നാല്‍ ഇത്തരത്തിലുള്ള തെറ്റായ ധാരണകള്‍ക്ക് മുമ്പില്‍ ശക്തമായ പ്രതിരോധമായി തീരുകയാണ് ബ്രസല്‍സിലെ ഒരു വസ്ത്രപ്രദര്‍ശനം.

ലൈംഗികപീഡനങ്ങള്‍ക്ക് വിധേയരായ വ്യക്തികളുടെ വസ്ത്രങ്ങളാണ് ഇവര്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. പൈജാമ, പാന്റുകള്‍, മേല്‍വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബിക്കിനികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി സാധാരണ വസ്ത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.

‘ഇത് എന്റെ തെറ്റാണോ?’ (is it my fault) എന്ന പ്രദര്‍ശനത്തിലൂടെ സമൂഹത്തിലെ ചില ദുര്‍നടപ്പുകള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് ഇവര്‍. സ്ത്രീയുടെ വസ്ത്രധാരണമാണ് അവര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്ന തെറ്റായ ചിന്ത തിരുത്താനാകും എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.