ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് ആറുമാസം തടവുശിക്ഷ

0
56

ഷാര്‍ജ: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ചോക്ലേറ്റുകളും 500 ദിര്‍ഹവും കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് ആറും മാസം തടവുശിക്ഷ. ഷാര്‍ജ പൊലീസിന്റെ ട്രാഫിക് ആന്റ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ടെസ്റ്റ് പാസാകുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 5000 ദിര്‍ഹം പിഴയും അറബ് യുവതിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ഇതിനു മുമ്പ് ഏഴു തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ട ശേഷമാണ് വിജയിക്കുന്നതിന് കൈക്കൂലിയുമായി യുവതി രംഗത്തെത്തിയത്. നിയമം മറികടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രതി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് വനിതാ ഉദ്യോഗസ്ഥ കോടതിയില്‍ വ്യക്തമാക്കി. അതേ സമയം ചേക്ലേറ്റുകളും പണവും കൈക്കൂലിയായല്ല മറിച്ച് സമ്മാനമായാണ് നല്‍കിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. തുടര്‍ച്ചയായി ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായും ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥ പറഞ്ഞു.