സുരക്ഷാ സേനയെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

0
51

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ച സുരക്ഷാ സേനയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. സെെന്യവും സിആർപിഎഫും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഭീകരരെ വധിച്ചത്.

ജമ്മുകശ്മീരിലെ ഉറി സെക്ടറിലേയ്ക്ക് ഭീകരര്‍ നുഴഞ്ഞുകയറുമെന്ന് നേരത്തെ ജമ്മു കശ്മീര്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ഒളിഞ്ഞിരുന്ന് ഭീകരരെ ആക്രമിച്ചത്. ഭീകരരുമായുണ്ടായ വെടിവെയ്പിനൊടുവിലാണ് ആറ് ഭീകരരെ വധിച്ചത്.

എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.