സെഞ്ച്വറിയുമായി നായകൻ വിരാട് കോ​ഹ്‌​ലി

0
62

സെ​ഞ്ചൂ​റി​യ​ന്‍: സെ​ഞ്ചൂ​റി​യനിൽ തകർപ്പൻ സെഞ്ച്വറിയുമായി നായകൻ വിരാട് കോ​ഹ്‌​ലി .രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് കോ​ഹ്‌​ലി തൻറെ ഇരുപത്തിയൊന്നാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്.146 പന്തിലാണ് കോഹ്‌ലി മൂന്നക്കം തികച്ചത്.കോ​ഹ്‌​ലിക്ക് ഒപ്പം ഹ​ര്‍ദി​ക് പാ​ണ്ഡ്യ (17) ആണ് ക്രീ​സി​ല്‍.

ര​ണ്ടാം ദി​നം ഇ​ന്ത്യ​ന്‍ പേ​സ​ര്‍മാ​ര്‍ മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ദ​ക്ഷി​ണാ​ഫ്രി​ക്ക 335ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫീ​ല്‍ഡിം​ഗി​ല്‍ പി​ഴ​വു​ക​ള്‍ ഇ​ന്ത്യ തു​ട​രു​ക​യും ചെ​യ്തു. ര​ണ്ടാം​ദി​നം ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 269 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 66 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി.