സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
33

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം നടന്നതെന്നും തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഒന്നുമാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും.