സോളാര്‍ കേസ്: നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി

0
46


കൊച്ചി: സോളാര്‍ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടി. ഇതോടെ കേസ് ഫെബ്രുവരിയിലേക്ക് മാറ്റി. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ സത്യവാങ്മൂലം ലഭിക്കാനായി മാത്രമാണ് കേസ് ഇന്ന് കോടതിയുടെ പരിഗണനക്കെടുത്തത്. എന്നാല്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെ കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്നാണ് സൂചന. ഇതിനായി വിദഗ്ദ്ധരുടെ നിയമോപദേശങ്ങളും സര്‍ക്കാര്‍ തേടിയിരുന്നു.