ദോക് ലാ വിഷയത്തില്‍ ഇന്ത്യയോട് പ്രതിഷേധം അറിയിച്ച് ചൈന

0
57

ബെയ്ജിങ്: ദോക് ലാ വിഷയത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. ദോക് ലായെ തര്‍ക്ക മേഖലയായി വിശേഷിപ്പിച്ച ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നടപടി നല്ലതിനല്ലെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നതിന് ഇത്തരം ‘വിനാശകാരികളായ’ അഭിപ്രായപ്രകടനങ്ങള്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി.

ബ്രിക്‌സ് ഉച്ചകോടിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൊണ്ടു വന്ന സമവായത്തെപ്പോലും ഇത്തരം വാക്കുകള്‍ ദോഷകരമായി ബാധിക്കും.

ഇന്ത്യയുടെ ശ്രദ്ധ പാക്ക് അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്കു മാറ്റണമെന്ന റാവത്തിന്റെ പ്രസ്താവന രണ്ടു ദിവസം മുന്‍പാണുണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി)യില്‍ ചൈനയുടെ സമ്മര്‍ദം ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യ-ചൈന ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം ചില നിര്‍ണായക മാറ്റങ്ങളുണ്ടായെന്നാണ് ലു കാങ് പ്രതികരിച്ചത്.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു അത്. ഈ സാഹചര്യത്തില്‍ ഇതിനെയെല്ലാം തകര്‍ക്കും വിധമാണ് റാവത്തിന്റെ പ്രതികരണം. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്കാണ് ഇത് തടസ്സമുണ്ടാക്കുക. സെപ്റ്റംബറിലെ ബ്രെക്‌സിറ്റ് ചര്‍ച്ചയും തുടര്‍ന്നുള്ള ഉഭയകക്ഷി ചര്‍ച്ചകളെയും ബന്ധപ്പെടുത്തിയായിരുന്നു ലുവിന്റെ പ്രതികരണം