അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം ഇന്ന് മുതല്‍ നടക്കും

0
62


നെന്മാറ: അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യഭാഗം ഇന്ന് മുതല്‍ വിതരണം ചെയ്യും. മൂന്ന് ഭാഗങ്ങളായാണ് അടുത്ത പാഠ്യവര്‍ഷത്തിലെ പുസ്തകങ്ങളും ലഭിക്കുക. സ്‌കൂളുകളില്‍ നിന്നു നവംബറില്‍ തന്നെ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി ശേഖരിച്ചിരുന്നു.

ഒന്ന്‌ മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേയ്ക്ക് പുസ്തകം സൗജന്യമാണെങ്കിലും ഒന്‍പത്, 10 ക്ലാസുകളിലേതിന് വില നല്‍കണം. അടുത്ത വര്‍ഷത്തെ കുട്ടികളുടെ ഏകദേശ കണക്ക് മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

സ്‌കൂള്‍ തുറക്കുമ്പോഴേക്കും എല്ലാ വിദ്യാര്‍ഥികള്‍ക്കും പുസ്തകമെത്തിച്ചെന്ന് ഉറപ്പാക്കും. പാഠപുസ്തക അച്ചടിച്ചുമതലയുള്ള കൊച്ചിയിലെ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി തന്നെ നേരിട്ട് വിതരണവും നടത്തും.