അണ്ടര്‍ 19 ലോകകപ്പ്: പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

0
56


മൗണ്ട് മൗങ്കാന്യൂയി: അണ്ടര്‍ 19 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ, പാപുവ ന്യൂ ഗിനിയയെ പത്ത് വിക്കറ്റിന് തോല്പിച്ചു. വിജയലക്ഷ്യമായ 65 റണ്‍സ് ഇന്ത്യ എട്ട് ഓവറില്‍ നേടി. ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷാ 57 റണ്‍സുമായും മന്‍ജോത് കല്‍റ ഒമ്പത് റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ പാപുവ ന്യൂ ഗിനിയയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. അവര്‍ 21.5 ഓവറില്‍ 64 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി അനുകൂല്‍ റോയ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ശിവം മാവി രണ്ടും നാഗര്‍കോട്ടി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 100 റണ്‍സിന് തോല്പിച്ചിരുന്നു.