ഉഴവൂരിനെ അധിക്ഷേപിച്ച മാണി.സി.കാപ്പന്‍ മാപ്പുപറയണമെന്ന് നേതൃത്വം

0
54

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് സംസാരിച്ച മാണി.സി.കാപ്പനെതിരെ പാര്‍ട്ടി നേതൃത്വം. കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രസ്ഥാവന പിന്‍വലിച്ച് കാപ്പന്‍ മാപ്പ് പറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും അഭിപ്രായപ്പെട്ടു.