ഏകദിന പരമ്പര : കിവീസിനെതിരേ തകർന്നടിഞ്ഞു പാക്കിസ്ഥാന്

0
38

ഹാമിൽട്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിൽ പാക്കിസ്ഥാന് തുടർച്ചയായ നാലാം തോൽവി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റിന് 262 റണ്‍സ് നേടി. 45.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യം മറികടന്നു. വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നത് സമ്മർദ്ദമുണ്ടാക്കി. ഓപ്പണർമാരായ കോളിൻ മണ്‍റോ-മാർട്ടിൻ ഗുപ്റ്റിൽ സഖ്യം 88 റണ്‍സ് നേടി. മണ്‍റോ 56 റണ്‍സ് നേടി. മണ്‍റോയ്ക്ക് പിന്നാലെ കിവീസിന് തുടർച്ചയായി മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി.

എന്നാൽ പിന്നീട്ട് ക്രീസിലെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം പാക്കിസ്ഥാന്റെ പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച കോളിന്‍ ഗ്രാന്‍ഡോം വെറും 40 പന്തില്‍ 74 റണ്‍സ് അടിച്ച്‌ കൂട്ടി ഗ്രാന്‍ഡോം 45.5 ഓവറില്‍ ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു. മറുവശത്ത് ഹെന്‍റി നിക്കോളസ് 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗ്രാന്‍ഡോം തന്റെ ഇന്നിംഗ്സില്‍ 5 സിക്സും 7 ബൗണ്ടറിയുമാണ് നേടിയത്. 109 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്.

മുഹമ്മദ് ഹഫീസ് (81), ഫഖർ സമാൻ (54), സർഫ്രാസ് അഹമ്മദ് (51), ഹാരിസ് സൊഹൈൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് പാക്കിസ്ഥാന് മാന്യമായ സ്കോർ സമ്മാനിച്ചത്. ന്യൂസിലൻഡിന് വേണ്ടിം ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.