‘ഓട്ടര്‍ഷ’യില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ

0
112

പ്രശസ്ത ഛായാഗ്രഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നു. ഓട്ടര്‍ഷ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ആളുകളുടെ അനുഭവങ്ങളും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.