കെഎസ്ആര്‍ടിസി പെന്‍ഷന്‍; സര്‍ക്കാര്‍ 60 കോടി രൂപ അനുവദിക്കും

0
48

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷനായി സര്‍ക്കാര്‍ 60 കോടി രൂപ അനുവദിക്കും. എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തെ പെന്‍ഷനായി 60 കോടി രൂപ ആവശ്യപ്പെട്ടാണു എംഡി കത്തു നല്‍കിയത്. അഞ്ചിലധികം മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണു പെന്‍ഷന്‍കാര്‍. കഴിഞ്ഞ ദിവസം ഒരാള്‍ ജീവനൊടുക്കുകയും ചെയ്തു. പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ 224 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു വേണ്ടത്.

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ലെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെന്‍ഷന്റെ പകുതി സര്‍ക്കാര്‍ നല്‍കാമെന്നതാണു കെഎസ്ആര്‍ടിസിയുമായി നിലവിലുള്ള ധാരണ. ഇതനുസരിച്ച് ഒരു വര്‍ഷം 360 കോടി രൂപ നല്‍കിയാല്‍ മതി. ഈമാസം നാലിന് നല്‍കിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസത്തിനിടെ നല്‍കിയിട്ടുണ്ട്.