കോവൂര്‍ കുഞ്ഞുമോന്‍ ഇടതു മന്ത്രിസഭയിലേക്കെന്നത് അഭ്യൂഹം മാത്രം, ഗീതാ ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശക അല്ല: കാനം

0
60

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനുമെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോവൂര്‍ കുഞ്ഞുമോന്‍ ഇടതു മന്ത്രിസഭയില്‍ മന്ത്രിയാകുമെന്നുള്ളത് അഭ്യൂഹം മാത്രമാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗീതാ ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയല്ലെന്നും, അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണോ എന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും കാനം തുറന്നടിച്ചു.