ചൈനാവിരുദ്ധ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യ: കോടിയേരി

0
75

കൊച്ചി: ചൈനാവിരുദ്ധ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈനയെ തകര്‍ക്കാനാണ് അമേരിക്ക ചതുര്‍രാഷ്ട്ര സഖ്യമുണ്ടാക്കിയത്. ഉത്തര കൊറിയ സൈനികശക്തി വര്‍ധിപ്പിക്കുന്നത് നിലനില്‍പ്പിനു വേണ്ടിയാണ്. ഇന്ത്യയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് മറ്റേതെങ്കിലും രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ് സിപിഎമ്മിനെതിരെ കുപ്രചാരണം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് മാര്‍ഗത്തില്‍ വളര്‍ച്ച നേടുകയാണ് ഉത്തര കൊറിയയുടെയും ചൈനയുടെയും ശ്രമം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ സോവിയറ്റ് യൂണിയന്റെയോ ആജ്ഞാനുസരണമല്ല ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പെടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചൈനീസ് ചാരന്മാരെന്നു വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.