ജോലി തിരക്കിനിടയിലും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ആരോഗ്യമന്ത്രി: ശസ്ത്രക്രിയ നടത്തി മാതൃകയായി

0
71

കുവൈത്ത് സിറ്റി: മന്ത്രിയെന്ന നിലയിലുള്ള ജോലിത്തിരക്കിനിടയിലും ഡോക്ടര്‍ എന്ന ഉത്തരവാദിത്തം മറക്കാതെ ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. സെയ്ന്‍ ആശുപത്രിയില്‍ ആറ് വയസ്സുകാരിക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയാണ് മന്ത്രി ഉത്തരവാദിത്തം നിര്‍വഹിച്ചത്.

രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരികയാണ് പെണ്‍കുട്ടി. മന്ത്രിപദവി മാനുഷിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് തടസ്സമല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് ആരോഗ്യമേഖല മെച്ചപ്പെട്ട നിലയിലാണ്. മന്ത്രാലയത്തിലെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചവരാണെന്നും മന്ത്രി പറഞ്ഞു.