തലക്കെട്ടിൽ ഇത്തിരി മാന്യത കാണിക്കാമായിരുന്നു: ഏഷ്യാനെറ്റിനെ വിമർശിച്ച് സി.കെ വിനീത്

0
95

കൊച്ചി: പ്രമുഖ മലയാള വാര്‍ത്താ ചാനലിനെതിരെ പ്രതിഷേധവുമായി സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തക്കെതിരെയാണ് സികെ വിനീത് രംഗത്തെത്തിയത്. ‘സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു. ആ ഹെഡ്‌ലൈനിൽ ഇത്തിരി മാന്യത കാണിക്കാമായിരുന്നു. നിങ്ങളുടെ വെബ്ഡെസ്കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ ??’ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് രൂക്ഷമായി പ്രതികരിച്ചത്.

ഐഎസ്എല്‍ പ്ലേയര്‍ ഡ്രാഫ്റ്റില്‍ കോപ്പല്‍ ആവശ്യപ്പെട്ട പ്രകാരം പ്രധാന കളിക്കാരനായ മെഹ്താബ് ഹുസൈനെ നിലനിര്‍ത്താതെ ജിംഗന്‍, വിനീത് എന്നിവരെ നിലനിര്‍ത്തിയത് കോപ്പലിനു ഇഷ്ടപ്പെട്ടില്ലന്നും . പ്രത്യേകിച്ചും വിനീതിനെ നിലനിര്‍ത്തണമെന്ന് കോപ്പലിനു ആഗ്രഹമുണ്ടായിരുന്നില്ലന്നും തരത്തിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്.
അതേസമയം സി കെ വിനീതിന് പിന്തുണയുമായി സഹതാരം റിനോ ആന്റോയും രംഗത്തെത്തി. ആ സാധനം ഉള്ള ആരും ഇല്ലേ ?? എന്ന വിനീതിന്റെ ചോദ്യം തന്നെയാണ് റിനോ ട്വീറ്റ് ചെയ്തത്.