തോമസ് ചാണ്ടിക്കെതിരായ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

0
63

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ എഫ്.ഐ.ആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വലിയകുളം-സീറോജെട്ടി റോഡുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍,സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എം പി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു, നൂറു മീറ്ററോളം നിലം നികത്തി തുടങ്ങിയവയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.