നിലപാടില്‍ ഉറച്ച് ശ്രീജിത്ത്; സിബിഐ അന്വേഷണം തുടങ്ങുംവരെ സമരം തുടരും

0
68

തിരുവനന്തപുരം: സഹോദരന്റെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങുംവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ച് ശ്രീജിത്ത്. സിബിഐ അന്വേഷണം തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ തുടരും വരെ സമരം തുടരാനാണ് തീരുമാനം.

ഇതിനിടെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും സമരത്തില്‍ നിന്നും പുറകോട്ടില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.
ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം എന്നതിനൊപ്പം, ആരോപണ വിധേയരായ പോലീസുകാര്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ സമ്പാദിച്ച സ്റ്റേ നീക്കണമെന്നുമാണ് ശ്രീജിത്ത് ആവശ്യം.

അതേസമയം ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്നു ഹൈക്കോടതിയെ സമീപിക്കും. അഭിഭാഷകന്‍ കാളീശ്വരം രാജ് മുഖേന ശ്രീജിത്ത് ഇന്ന് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.