നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം

0
55

ന്യൂഡൽഹി: ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍നത്തിനെതിരെ പ്രതിഷേധവുമായി ഇടതുപാര്‍ട്ടികള്‍. കൊലയാളി നെതന്യാഹു ഗോ ബാക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിലൂടെ ഇസ്രയേലിന്റെ അധിനിവേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ത്യ ഗേറ്റിന് സമീപമാണ് ഇടതുപക്ഷം പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഐ നേതാവ് ഡി രാജ, ആനിരാജ, , ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇസ്രായേല്‍ ഭരണകൂടം മുന്നോട്ടുവച്ച നയങ്ങള്‍ ഇന്ത്യ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നതെന്ന് ഡി രാജ പറഞ്ഞു.

പലസ്തീന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പരിഹാരം കാണാതെ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ല. ചരിത്രപമായ വസ്തുതകള്‍ അംഗീകരിച്ച് വേണം പലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. ഇക്കാര്യം ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ മേധാവിയെ നാം അറിയിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
ആറുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.