നെതന്യാഹു ഇന്ന് താജ്മഹല്‍ സന്ദർശിക്കും

0
40

ന്യൂഡൽഹി : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യയും ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും.ആറു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു ആഗ്ര , ഗുജറാത്ത് , മുംബൈ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും

ഇന്ത്യയിലെത്തിയ നെതന്യാഹുവിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഇസ്രായേലും 9 സുപ്രധാന കരാറുകളിലും ഒപ്പുവെച്ചു. സൈബര്‍ സുരക്ഷാ സഹകരണം, എണ്ണ-വാതക രംഗത്തെ സഹകരണം അടക്കമുള്ള കരാറുകളാണ് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2002 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഷിമോണ്‍ പെരസായിരുന്നു ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി.