പുത്തന്‍ ബെന്‍സ് എസ് യു വി സ്വന്തമാക്കി ഷാജി പാപ്പന്‍; സര്‍പ്രൈസുമായി ഷോറൂം ജീവനക്കാര്‍

0
72

കൊച്ചി: പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും ആട് 2 വിന്റേയും വിജയത്തിന് പിന്നാലെ ബെന്‍സ് എസ്യുവി സ്വന്തമാക്കി ജയസൂര്യ. ബെന്‍സിന്റെ ലക്ഷ്വറി എസ്യുവി ജിഎല്‍സി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

വാഹനം സ്വന്തമാക്കാന്‍ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയ്ക്ക് ജീവനക്കാര്‍ സര്‍പ്രൈസുമൊരുക്കി. ഷോറൂം ജീവനക്കാര്‍ ആട് 2 ലെ കഥാപാത്രങ്ങളായാണ് ജയസൂര്യയെ സ്വീകരിച്ചത്.


ആഡംബരത്തിനൊപ്പം സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്‌റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎല്‍സി. 2143 സിസി ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് 220 ഡി 4 മാറ്റിക്കില്‍ ഉള്ളത്. 3300-4200 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1400 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 210 കി.മീയാണ്.