പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി

0
39


ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. സുപ്രീം കോടതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ടെത്തി ജസ്റ്റിസ് ജെ.ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച നടത്തുകയായിരുന്നു.

വിവാദ വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. നാല് ജഡ്ജിമാര്‍ക്ക് പറയാനുള്ളത് ചീഫ് ജസ്റ്റിസ് കേട്ടു. സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചയും ചര്‍ച്ചതുടരുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് തന്നെ മുന്‍കൈ എടുക്കുകയായിരുന്നു.