പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രൊബേഷനറി എസ്.ഐ അറസ്റ്റില്‍

0
63

ആലപ്പുഴ:l പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രൊബേഷനറി എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജുവാണ് പിടിയിലായത്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പോലീസുകാരനാണ് ലൈജു. നര്‍ക്കോടിക്സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസാണ് നേരത്തെ അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു.

ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.