ബിജെപി സർക്കാർ തന്നെ വധിക്കാൻ ശ്രമിക്കുന്നു: പ്രവീണ്‍ തൊഗാഡിയ

0
40

ഹൈദരാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വർക്കിംഗ് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ. വാർത്താ സമ്മേളനത്തിലാണ് തൊഗാഡിയ ആരോപണം ഉന്നയിച്ചത്.

തന്നെ വധിക്കാൻ നീക്കം നടത്തുന്നത് രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി സർക്കാരുകളാണ്. ഭരണാധികാരികളുടെ വാക്ക് കേട്ട് പോലീസ് ഇത്തരത്തിൽ പ്രവർത്തിക്കാൻ കൂട്ടുനിൽക്കരുതെന്നും വികാരാധീനനായി തൊഗാഡിയ പറഞ്ഞു.

തിങ്കളാഴ്ച തൊഗാഡിയയെ ഹൈദരാബാദിൽ വച്ച് ദുരുഹ സാഹചര്യത്തിൽ കാണാതായിരുന്നു. പിന്നീട് രാത്രിയോടെ ബോധരഹിതനായി ഷാഹിബാഗിലെ പാർക്കിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം കുറഞ്ഞ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

. രാജസ്ഥാന്‍ പൊലീസ് എത്തിയത് ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താനാണ്. പഴയ കേസിന്റെ കാര്യം പറഞ്ഞ് പൊലീസ് വേട്ടയാടുകയാണെന്നും തൊഗാഡിയ പറഞ്ഞു.ഇന്നലെ തൊഗാഡിയയെ കാണാനില്ലെന്ന് അഹമ്മദാബാദ് പൊലീസ് പറഞ്ഞിരുന്നു. ഒരു കേസിൽ അറസ്റ്റ് രേഖപ്പെടുത്താനായി രാജസ്ഥാൻ പൊലീസ് അഹമ്മദാബാദിൽ എത്തിയപ്പോഴാണ് തൊഗാഡിയയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്.