ബെംഗളുരുവില്‍ പുതുവര്‍ഷ രാത്രിയില്‍ അക്രമം: സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍

0
69

ബെംഗളൂരു: സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹന യാത്രക്കാരെ പുതുവര്‍ഷ രാത്രിയില്‍ ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളുരു പൊലീസ്. ഇരുചക്ര വാഹനയാത്രക്കാരായ മൂന്ന് പേരെ ഒരു സംഘം ആളുകള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പൊലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പുതുവര്‍ഷ രാത്രിയില്‍ ബെംഗളുരുവില്‍ അതിക്രമങ്ങള്‍ ഉണ്ടാവുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ പുതുവര്‍ഷ രാത്രിയില്‍ ബെംഗളുരുവില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോ പുറത്തെത്തുകയും സംഭവം വലിയ വിവാദത്തിന് വഴി വെയ്ക്കുകയും ചെയ്തിരുന്നു.