മറ്റൊരു പാര്‍ട്ടിയുടേയും എംഎല്‍എമാരെ പാര്‍ട്ടിയിലെടുത്ത് മന്ത്രിയാക്കില്ല, എന്‍സിപിയുടെ മന്ത്രി എകെ ശശീന്ദ്രന്‍: ടി.പി പീതാംബരന്‍

0
57

തിരുവനന്തപുരം: മറ്റൊരു പാര്‍ട്ടിയുടേയും എംഎല്‍എമാരേയും പാര്‍ട്ടിയിലെടുത്ത് മന്ത്രിയാക്കില്ലെന്നും പാര്‍ട്ടിയുടെ മന്ത്രി എ.കെ ശശീന്ദ്രന്‍ ആണെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. കോവൂര്‍ കുഞ്ഞുമോനെ എന്‍സിപിയുമായി സഹകരിച്ച് മന്ത്രിയാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ടി.പി പീതാംബരന്‍ രംഗത്തുവന്നത്.

കേസ് തീരുന്ന മുറയ്ക്ക് ശശീന്ദ്രനെ മന്ത്രി ആക്കാനാണ് പാര്‍ട്ടി തീരുമാനം. അക്കാര്യത്തില്‍ മാറ്റമില്ല. മറ്റു പാര്‍ട്ടിയിലെ എംഎല്‍എമാരെ എന്‍സിപിയില്‍ കൊണ്ടുവന്നു മന്ത്രി ആക്കാന്‍ നീക്കം ഇല്ല. അത്തരം വാര്‍ത്തകള്‍ ഭാവനാ സൃഷ്ടി മാത്രമാണ്. അതിനാരെയും ചുമതലപ്പെടുത്തിയിട്ടില്ല. മെമ്പര്‍ഷിപ്പ് ക്യാംമ്പയിന്‍ നടക്കുകയാണ്. പാര്‍ട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കും. ടി.പി പീതാംബരന്‍ പറഞ്ഞു. എന്‍സിപിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്നും സമ്മേളനത്തോടെ കേരളത്തില്‍ പുതിയ പ്രസിഡന്റ് വരുമെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ഇനി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.