മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരെ എന്‍സിപി യുടെ മന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ടി.പി.പീതാംബരന്‍

0
50

കൊച്ചി: മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരെ എന്‍സിപി യുടെ മന്ത്രിയാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. എന്‍സിപി മന്ത്രിമാരായിരുന്ന രണ്ട് പേര്‍ക്കും വിവാദങ്ങളുടെ പേരില്‍ തത്ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരെ എന്‍സിപി മന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ആരുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണു തോമസ് ചാണ്ടി മന്ത്രിയായത്. പിന്നീട് അദ്ദേഹത്തിനും രാജിവെയ്‌ക്കേണ്ടി വന്നു. ശശീന്ദ്രനുമായി ബന്ധപ്പെട്ട് കോടതിയിലുള്ള വിഷയങ്ങള്‍ തീരുമാനമാകുന്ന മുറയ്ക്ക് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ നിലപാടില്‍ പാര്‍ട്ടി ഇന്നും ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.