റസൂല്‍ പൂക്കുട്ടി നായകനാകുന്ന ‘ദി സൗണ്ട് സ്റ്റോറി’ ഉടന്‍ തിയേറ്ററുകളിലേയ്ക്ക്

0
72

ഓസ്കര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണമൊരുക്കി, നായകനാകുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചലച്ചിത്രം ഉടന്‍ തിയേറ്ററുകളിലേയ്ക്ക്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂര്‍ പൂരത്തിന്റെ ശബ്ദവിസ്മയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം പറയുന്നത്.

പൂരങ്ങളുടെ പൂരത്തെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ‘ദി സൗണ്ട് സ്റ്റോറി’ എന്ന സിനിമ.
റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം നല്‍കിയ ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കഴിഞ്ഞ തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. പൂരത്തിന്റെ ശബ്ദപ്രപഞ്ചം പകര്‍ത്തുന്ന റസൂല്‍ പൂക്കുട്ടിയെയാണ് പ്രസാദ് പ്രഭാകര്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരിക്കുന്നത്.