ശ്രീജിത്തിന് പിന്തുണയുമായി പിസി ജോര്‍ജ്ജ്

0
60

 തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലീസ് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് പിന്‍വലിക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കൊലപാതക ഉത്തരവാദികളെക്കുറിച്ച് അന്വേഷണം വേണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ അലംഭാവം പ്രകടിപ്പിക്കുന്നത്’ പിസി ജോര്‍ജ്ജ് ചോദിച്ചു.