സാഹക്ക് പരിക്ക് ; ദിനേഷ് കാര്‍ത്തിക് ടെസ്റ്റ് ടീമില്‍

0
42
Kolkata: Tamil Nadu batsman Dinesh Karthik celebrates after scoring a century during a Ranji Trophy match against Bengal at Eden Garden in Kolkata on Thursday. PTI Photo by Swapan Mahapatra(PTI1_8_2015_000125B)

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ ഒഴിവാക്കി. പരിശീലനത്തിനിടെ പരിക്കേറ്റ സാഹ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പകരം പാർഥിവ് പട്ടേലാണ് പതിനൊന്നംഗ ടീമിൽ സ്ഥാനം പിടിച്ചത്. മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് സാഹയ്ക്ക് പകരം ദിനേശ് കാർത്തിക്കിനെ ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

എട്ട് വർഷം മുൻപ് ബംഗ്ലാദേശിനെതിരേ ടെസ്റ്റ് കളിച്ച ശേഷം കാർത്തിക്ക് ആദ്യമായാണ് ടീമിലെത്തുന്നത്. .ഏകദിന ടീമിലുള്ള കാർത്തിക് ഇതോടെ നേരത്തെ ദക്ഷിണാഫ്രിക്കയിലെത്തും. 2004-ലാണ് കാർത്തിക്ക് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി മികച്ച പ്രകടനമാണ് കാര്‍ത്തിക് പുറത്തെടുത്തത്. ഏകദിന ടീമില്‍ സമീപകാലത്ത് മികച്ച പ്രകടനമാണ് കാര്‍ത്തിക്ക് നടത്തുന്നത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക് നിറം മങ്ങിയിരുന്നു.

മലയാളി താരം സഞ്ജു വി. സാംസണെയും സെലക്ഷനായി പരിഗണിച്ചിരുന്നു. എന്നാല്‍ അനുഭവ സമ്പന്നത്ത് മുന്‍ നിര്‍ത്തി ദിനേ് കാര്‍ത്തിക്കിന് നറുക്ക് വീഴുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ പാര്‍ഥീവ് പട്ടേലിന്റെ പ്രകടനം മോശമായതും കാര്‍ത്തികിന തുണയായി, മൂന്നാം ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും