സുപ്രീം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടതായി റിപ്പോര്‍ട്ട്

0
38

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായതായി സൂചന. ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോടതിയില്‍ ഇന്നലെ രാവിലെയാണ് തര്‍ക്കം ഉണ്ടായത്. ഒരു ജൂനിയര്‍ ജഡ്ജി തര്‍ക്കമുന്നയിച്ച നാല് ജഡ്ജിമാര്‍ക്കെതിരെ തട്ടിക്കയറുകയായിരുന്നു.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും അറിയിച്ചു. 2 ദിവസത്തിനുള്ളില്‍ കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.