സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

0
51

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍തീര്‍ന്നിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. 2 ദിവസത്തിനുള്ളില്‍ കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തസമ്മേളനം നടത്തി പ്രശ്‌നമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റിസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.