സെഞ്ചൂറിയന്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയുടെ ലീഡ് 250 കടന്നു

0
47

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. അവര്‍ക്ക് ഇപ്പോള്‍ മൊത്തം 258 റണ്‍സിന്റെ ലീഡുണ്ട്. 37 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും റണ്ണൊന്നുമെടുക്കാതെ കഗീസോ റബാദയുമാണ് ക്രീസില്‍.

രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എ.ബി.ഡിവില്ലിയേഴ്‌സ്(80), ഡീന്‍ എല്‍ഗാര്‍(61), ക്വിന്റണ്‍ ഡി കോക്ക്(12), വെര്‍ണന്‍ ഫിലാന്‍ഡര്‍(26), കേശവ് മഹാരാജ്(6) എന്നിവരുടെ വിക്കറ്റുകളാവിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും എല്‍ഗാറും ചേര്‍ന്ന് നേടിയ 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നും ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 335ഉം ഇന്ത്യ 307ഉം റണ്‍സാണ് നേടിയിരുന്നത്.