അണ്ടര്‍ 19 ലോകകപ്പ്: ജേക്കബ് ഭുലയ്ക്ക് ഉജ്ജ്വല സെഞ്ച്വറി, ന്യൂസീലന്റിന് ഗംഭീര ജയം

0
53


ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പില്‍ ഓപ്പണര്‍മാരായ ജേക്കബ് ഭുലയുടെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ കെനിയയ്‌ക്കെതിരെ ന്യൂസീലന്റിന് 243 റണ്‍സിന്റെ ഉജ്ജ്വല ജയം.

ന്യൂസീലന്റ് 50 ഓവറില്‍ നാല് വിക്കറ്റിന് 436 റണ്‍സെടുത്തപ്പോള്‍ കെനിയയ്ക്ക് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജേക്കബ് ഭുല 180ഉം രചിന്‍ രവീന്ദ്ര 117ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 245 റണ്‍സ് കൂട്ടിച്ചേര്‍ത്തു.