ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു: ജംഷഡ്പുര്‍ 2-0ന് മുന്നില്‍

0
52

 

ജംഷഡ്പുര്‍: 23ാമത്തെ സെക്കന്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കില്‍ തീ കോരിയിട്ട് ജംഷഡ്പുര്‍ എഫ് സി. 30 മിനിറ്റ് പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ 2-0ന് മുന്നില്‍ എത്തിയിരിക്കുകയാണ് ജംഷഡ്പുര്‍ എഫ്‌സി. മല്‍സരം തുടങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ വിള്ളല്‍ തീര്‍ത്തായിരുന്നു പത്തൊന്‍പത് വയസ്സുകാരന്‍ ജെറിയുടെ ആദ്യ ഗോള്‍. കളിയുടെ 30ാം മിനിറ്റില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസാണ് ജംഷഡ്പുറിനായി രണ്ടാം ഗോള്‍ നേടിയത്. താരങ്ങള്‍ കളിയില്‍ നിലയുറപ്പിക്കുന്നതിന് മുമ്പായിരുന്നു ജംഷഡ്പുരിന്റെ ആദ്യ ഗോള്‍. 30 മിനിറ്റ് പിന്നിടുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സിന് കളത്തില്‍ നിലയുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും മികച്ച നീക്കങ്ങളുമായി ജംഷഡ്പുര്‍ കളം നിറയുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പാടുപെടുകയാണ്.