ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീം കോടതി

0
52

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീം കോടതിയില്‍ ആദ്യ ദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ സുരക്ഷിതമാണോ എന്ന് ചോദിച്ച കോടതി തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്നും ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നും കോടതി ആരാഞ്ഞു.

ക്ഷേമ പദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് എന്തുകൊണ്ടാണ് പറയാത്തതെന്നും സുപ്രീം കോടതി ചോദിച്ചു.

ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് ഇന്ന് പ്രഥാമിക വാദം കേട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.