ആരാധക കൂട്ടത്തില്‍നിന്നും രക്ഷപ്പെടാന്‍ ഗേറ്റ് ചാടിക്കടന്ന് സൂര്യ

0
55

ആരാധക കൂട്ടത്തില്‍നിന്നും രക്ഷപ്പെടാന്‍ ഗേറ്റ് ചാടിക്കടന്ന് സൂര്യ. ആരാധകരുടെ ബഹളം കാരണം മതില് ചാടേണ്ടി വന്നു സൂപ്പർതാരത്തിന്.

സൂര്യയ്‌ക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും വലിയ തിരക്ക് കാരണം താരത്തിന് സംരക്ഷണം ഒരുക്കാനായില്ല. തിയറ്ററിനകത്ത് ഒരുക്കിയ വേദിയില്‍ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ അപ്പോള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഈ സമയത്തും വേദിയിലേക്ക് ആരാധകര്‍ തളളിക്കയറാന്‍ ശ്രമിച്ചു.

പരിപാടിക്കുശേഷം സൂര്യ തിയറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴും ആരാധകര്‍ പുറകേക്കൂടി. സൂര്യയെ ഒന്നു തൊടുകയായിരുന്നു ആരാധകരുടെ ലക്ഷ്യം. ഒരു ഘട്ടത്തില്‍ ആരാധകരുടെ ഇടയില്‍പെട്ടുപോയ സൂര്യക്ക് പുറത്തേക്ക് കടക്കാന്‍ വേറെ വഴിയൊന്നും കണ്ടില്ല. ഒടുവില്‍ തിയറ്ററിലെ ഗേറ്റ് ചാടിക്കടന്നു.

‌പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. ‘ഗ്യാങ്’ എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. ‘ഗ്യാങ്’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലാണ് സൂര്യ എത്തിയത്. സൂര്യയെ കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.