ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസ്: ഏപ്രില്‍ 23ന് ഹാജരാകാന്‍ രാഹുലിനോട് കോടതി

0
53

ബിവന്തി: മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഏപ്രില്‍ 23 ന് ഹാജരാകന്‍ രാഹുലിനോട് കോടതി ആവശ്യപ്പെട്ടു.

കേസില്‍ ഇന്ന് ഹാജരാകാനാണ് നേരത്തെ നിര്‍ദേശിച്ചതെങ്കിലും രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്തെയുടെ ഹര്‍ജിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2014 മാര്‍ച്ച് ആറിന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ആരോപിച്ചത്. വാദത്തിന് ഹാജരാകാന്‍ തയ്യാറാണെന്ന് കാണിച്ച് 2016ല്‍ കേസില്‍ നേരത്തെ രാഹുല്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കുകയും ചെയ്തു.