എഫ്‌സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒമാന്‍ പുറത്ത്‌

0
51

മസ്‌കത്ത്: എഫ് സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒമാന്‍ പുറത്ത്. ചൈന ജിയാംഗിയല്‍ സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ 1-0ന് ഉസ്ബാക്കിസ്ഥാനാണ് ഒമാനെ തോല്‍പ്പിച്ചത്.

ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനക്കെതിരെയും രണ്ടാം മത്സരത്തില്‍ ഖത്തറിനെതിരെയും ഒമാന്‍ തോല്‍വി വഴങ്ങിയിരുന്നു.

3 – 0ത്തിനാണ് ചൈന ഒമാനെ തോല്‍പിച്ചത്. രണ്ടാം മത്സരത്തില്‍ ഖത്തറിനെതിരെ ഒരു ഗോളിനും പരാജയപ്പെട്ടു. ഗ്രൂപ്പ് എയില്‍ ഏറ്റവും പിന്നിലായാണ് ഒമാന്റെ പുറത്താകല്‍. ചൈനയില്‍ ഇതാദ്യമായാണ് എഫ്‌സി അണ്ടര്‍-23 ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.