കയ്യേറ്റം മന:പൂര്‍വ്വമല്ലെന്ന് നിരീക്ഷണം; തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

0
40

കൊച്ചി: തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. മന:പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 3 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണം.

തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് സ്ഥലം വാങ്ങിക്കൂട്ടിയെന്നായിരുന്നു ഹര്‍ജിയില്‍ മുകുന്ദന്‍ ആരോപിച്ചിരുന്നത്. തണ്ണീര്‍ തട നിയമം ലംഘിച്ച് കായല്‍ നികത്തി. പരാതിവന്നിട്ടും പൊലീസ് കേസെടുത്തില്ല. റവന്യൂ വകുപ്പും നടപടിയെടുത്തില്ലെന്നും മുകുന്ദന്റെ ഹര്‍ജി പറഞ്ഞിരുന്നു.