കെ.എം മാണിക്കെതിരെ തെളിവില്ല; ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

0
57

കൊച്ചി: കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. സാഹചര്യ തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് കണ്ടെത്തല്‍. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം കണ്ടെത്തി. കോഴയ്ക്കും തെളിവില്ല. അന്വേഷണം മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി 45 ദിവസം അനുവദിച്ചു.