കോടിയേരിക്കെതിരെ എന്‍ഐഎ അന്വേഷണം വേണം: ബിജെപി

0
45

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈന അനുകൂല പ്രസംഗം നടത്തിയതിനെതിരെ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ പ്രകടനത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജി പാപ്പനംകോട് എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.